മഞ്ചേരി: നഗരസഭ പരിധിയിൽ അതിദരിദ്രരെ കണ്ടെത്താൻ സർവേ നടത്താൻ കൗൺസിൽ തീരുമാനം. ദാരിദ്ര്യ ലഘൂകരണത്തിന് കുടുംബശ്രീ അയൽക്കൂട്ടം മുഖേന പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാധ്യക്ഷ, ഉപാധ്യക്ഷ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കും. അയ്യങ്കാളി തൊഴിൽ പദ്ധതിയിൽ 77 ഗുണഭോക്താക്കൾക്ക് ആദ്യഗഡു വിതരണം ചെയ്തു.
ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ഒരാൾക്ക് 24,500 രൂപ വീതമാണ് ലഭിക്കുക. വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ടി.എം. നാസർ, വല്ലാഞ്ചിറ ഫാത്തിമ, മരുന്നൻ മുഹമ്മദ്, ജസീനാബി അലി, സി. സക്കീന, കൗൺസിലർ മരുന്നൻ സാജിദ് ബാബു, സെക്രട്ടറി സുഗതകുമാർ, അക്കൗണ്ടൻറ് ജുനൈസ് രാമൻകുളം എന്നിവർ സംസാരിച്ചു. താലൂക്ക് വികസന സമിതി യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.