മഞ്ചേരി: ചെട്ടിയങ്ങാടിയിൽ വാഹനാപകടത്തിൽ മരിച്ച കരുവാരക്കുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമയും (33) മക്കളും നാട്ടിലെത്തിയത് മൂന്ന് ദിവസം മുമ്പ്. അബൂദബിയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന മുഹമ്മദ് റിയാസിന്റെ കൂടെയായിരുന്നു കുടുംബം.
രണ്ടുമാസം മുമ്പാണ് ഇവർ സന്ദർശക വിസയിൽ അബൂദബിയിൽ പോയത്. മൂന്നു ദിവസം മുമ്പ് നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ ശേഷം സന്തോഷം പങ്കിടാനായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു തസ്നീമയും മക്കളും. അടുത്തിടെയാണ് ഇവിടത്തെ വീട് കൂടൽ ചടങ്ങ് നടന്നത്. അന്ന് തസ്നീമ നാട്ടിൽ ഇല്ലായിരുന്നു. സഹോദരി മുഹ്സിനയും മക്കളും കിഴക്കേത്തലയിലെ സ്വന്തം വീട്ടിലേക്ക് എത്തിയതോടെ സന്തോഷം ഇരട്ടിയായി.
ഇതോടെ മാതാവിനൊപ്പം കുടുംബം ഒന്നിച്ച് പുല്ലൂരിലുള്ള വല്യുമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദുരന്തം തട്ടിയെടുത്തത്. തസ്നീമക്ക് വല്യുമ്മയെ കാണാനുള്ള മോഹവും പാതിവഴിയിൽ പൊലിഞ്ഞു. ഒപ്പം ഓട്ടോയിലുണ്ടായിരുന്ന മക്കളായ റൈഹ ഫാത്തിമ (നാല്), റിൻഷ ഫാത്തിമ (12) എന്നിവരും അപകടത്തിൽ മരിച്ചു.
ഏക ആൺകുട്ടി ഒരുവയസ്സുകാരൻ റയാനെ ഗുരുതര പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.