മഞ്ചേരി: ഒരുഭാഗത്ത് കാലങ്ങളായി റോഡ് ടാറിങ് നടത്താതെ ജനങ്ങളെ പരീക്ഷിക്കുമ്പോൾ മറുഭാഗത്ത് കേടുവരാത്ത റോഡ് ടാറിങ് നടത്തി പൊതുമരാമത്ത് അധികൃതർ. മഞ്ചേരിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡാണ് കേടുവരാതെ തന്നെ അധികൃതർ ടാറിങ് നടത്തിയത്. ഒരു കിലോമീറ്ററോളം ദൂരം യാതൊരും തകർച്ചയും നേരിടാത്ത റോഡാണ് ഒരു രാത്രി കൊണ്ട് മുഴുവനായും പ്രവൃത്തി നടത്തിയത്. കുണ്ടും കുഴിയും ഇല്ലാത്ത് റോഡ് നന്നാക്കിയതിൽ നാട്ടുകാരിലും അദ്ഭുതമുളവാക്കി. നേരത്തെ ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ യാതൊരു കേടുപാടും സംഭവിക്കാത്ത റോഡ് ടാറിങ് നടത്തുന്നത് എന്തിനായിരുന്നുവെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. പകരം കാലങ്ങളായി തകർന്ന് കിടക്കുന്ന നിലമ്പൂർ റോഡ് ടാറിങ് നടത്തിയാൽ അത് ജനങ്ങൾക്ക് ഉപകാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ചേരി-പൂക്കോട്ടൂർ റോഡ് ബി.എം.ബി.സി ചെയ്യുന്നതിെൻറ ഭാഗമായാണ് റോഡ് നവീകരിച്ചതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
ഈ റോഡും ഉൾപ്പെടുന്നത് ഒരു വർക്ക് ആണ്. ഏതാനും കിലോമീറ്റർ ഒഴിവാക്കി പ്രവൃത്തി നടത്തിയാൽ അടുത്ത വർഷം റോഡ് തകർന്നാൽ വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് ലഭിക്കുന്നത് പ്രയാസമായിരിക്കുമെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.