മഞ്ചേരി: നഗരത്തെ വിറപ്പിച്ച് മഞ്ചേരിയിൽ മോഷ്ടാവിന്റെ വിളയാട്ടം. അരുകിഴായയില്‍ അടച്ചിട്ട ആറ് വീടുകൾ കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ശിവക്ഷേത്രത്തിന് സമീപം പൂമങ്കലത്ത് ഉണ്ണികൃഷ്ണന് നമ്പീശന്റെ വീട്ടില്‍നിന്ന് മൂന്നര പവന് സ്വർണാഭരണം കവർന്നു. വീടിന്റെ പൂട്ടുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച നൂല്ചെയിന്, കമ്മല്‍, പണം എന്നിവയാണ് മോഷ്ടിച്ചത്. ഉണ്ണികൃഷ്ണൻ നമ്പീശൻ കഴിഞ്ഞ ദിവസം ഉച്ചക്ക് വീട് പൂട്ടി മകളുടെ അടുത്ത് പോയതായിരുന്നു.
യു.സി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശിവപ്രകാശ്, മോഹനൻ, മീമ്പാട്ട് സരസ്വതി, എറിയാട്ടുവീട്ടിൽ വിജയകുമാർ എന്നിവരുടെ വീടുകളിലും മോഷ്ടാവ് എത്തി. വീടുകളിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.
ഇവിടെനിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ലെന്നാണ് വിവരം. വിജയകുമാർ ഡൽഹിയിലും മോഹനൻ കാനഡയിലുമാണ്. യു.സി. ഉണ്ണികൃഷ്ണൻ തൃശൂരിലാണ്. വിജയകുമാറിന്റെ വീട്ടിലെ സി.സി.ടി.വി മോഷ്ടാവ് ഓഫാക്കിയ നിലയിലാണ്. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.