മഞ്ചേരി: ഭൂമിയിലേക്ക് ഒരുമിച്ചെത്തിയ ഇരുമ്പുഴിയിലെ ഇരട്ടകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും തനിയാവർത്തനം. ഇരുമ്പുഴി ചെറുപോയിൽ വീട്ടിൽ ആയിഷ തൻഹ (15), ആയിഷ മൻഹ (15) എന്നിവരാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി കുടുംബത്തിന് ഇരട്ട വിജയം സമ്മാനിച്ചത്. മഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ഇവർ വിജയിച്ചത്.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് ഒരേ ക്ലാസിൽ പഠിച്ച ഇവർക്ക് ഗ്രേഡിലും ആ തുല്യത പാലിക്കാനായി. വടക്കുംമുറി എൽ.പി സ്കൂൾ, തുറക്കൽ എച്ച്.എം.എസ് യു.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എട്ടാം ക്ലാസ് മുതൽ മഞ്ചേരി ഗേൾസ് സ്കൂളിലെത്തി. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി സയൻസ് ഗ്രൂപ് എടുക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇരുമ്പുഴി അബ്ദുൽ ഗഫൂർ -ഹാരിഫ ദമ്പതികളുടെ മക്കളാണ്. മുഹമ്മദ് നിഹാൽ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.