ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: കെ.​എ​സ്.​ഇ.​ബി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ഞ്ചേ​രി: വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കെ.​എ​സ്.​ഇ.​ബി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ട് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. അ​ന്നേ​ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രി​ൽ നി​ന്ന്​ മൊ​ഴി​യെ​ടു​ക്കും.

നേ​ര​ത്തെ തൃ​ക്ക​ല​ങ്ങോ​ട് സെ​ക്​​ഷ​നി​ലെ സ​ബ് എ​ൻ​ജി​നി​യ​റെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​രു സ​ബ് എ​ൻ​ജി​നി​യ​ർ, ഒ​രു ലൈ​ൻ​മാ​ൻ, മൂ​ന്ന് വ​ർ​ക്ക​ർ എ​ന്നി​വ​രാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ക​രി​ക്കാ​ട് കൊ​ട​ശ്ശേ​രി​പ്പ​റ്റ​ക്കു​ന്ന് വേ​ലാ​യു​ധ​ൻ (57) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് തൃ​ക്ക​ല​ങ്ങോ​ട് സെ​ക്​​ഷ​ൻ പ​രി​ധി​യി​ൽ പു​ന്ന​ക്കു​ഴി​യി​ൽ എ​ച്ച്.​ടി ലൈ​ൻ ന​ന്നാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. 30 വ​ർ​ഷ​മാ​യി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ആ​യി​രു​ന്നു വേ​ലാ​യു​ധ​ൻ.

Tags:    
News Summary - workers death by shock: KSEB begun departmental investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.