ബാ​ബു

ചാരായവുമായി യുവാവ് പിടിയിൽ

മ​ഞ്ചേ​രി: 14 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െൻറ പി​ടി​യി​ൽ. എ​ള​ങ്കൂ​ർ ത​ള​പ്പ​ക്കു​ഴി ക​ല്ല​ട​ശ്ശേ​രി വീ​ട്ടി​ൽ ബാ​ബു​വാ​ണ് (41) പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ലു​ങ്ക​ൽ മൃ​ഗാ​ശു​പ​ത്രി ത​ള​പ്പ​ക്കു​ഴി- -മ​ണ്ണാ​ത്തി റോ​ഡി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഒ​മ്പ​ത് ലി​റ്റ​ർ ചാ​രാ​യ​വും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

പ്ര​തി​ക്കെ​തി​രെ മ​ഞ്ചേ​രി എ​ക്സൈ​സി​ൽ ര​ണ്ട് കേ​സും വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ജി​നീ​ഷ് പ​റ​ഞ്ഞു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ൪ എ​ൻ. അ​ബ്​​ദു​ൽ വ​ഹാ​ബ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ടി. ​ബാ​ബു​രാ​ജ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​കെ. സ​തീ​ഷ്, വി. ​സു​ഭാ​ഷ്, അ​ഹ​മ്മ​ദ് റി​ഷാ​ദ്, ഷി​നു ച​ന്ദ്ര​ൻ, ഹ​രീ​ഷ് ബാ​ബു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ നി​മി​ഷ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​റാ​ക്കി. 

Tags:    
News Summary - Young man arrested with alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.