കൈ മെയ് മറന്ന് നാട്ടുകാർ
മങ്കട: കര്‍ക്കിടകത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം നാടിനെ നടുക്കി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയുണ്ടായ അപകടവാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി. കൈമെയ് മറന്ന് അവർ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പുറത്തേക്ക് തെറിച്ചുവീണയാളെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, ഉള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മുക്കാല്‍ മണിക്കൂറിലധികം വേണ്ടിവന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാകാതിരുന്നത് നാട്ടുകാർക്ക് ഏറെ സങ്കടമേകി.
കുതിച്ചെത്തി ട്രോമാകെയർ പ്രവര്‍ത്തകര്‍
മങ്കട: അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ക്കൊപ്പം മങ്കടയിലെ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഓടിയെത്തിയത് ഞൊടിയിടയില്‍. ഓട്ടോയില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സിനോടൊപ്പം നിന്നതും ആശുപത്രിയിലെത്തിച്ചതും ട്രോമാകെയര്‍ പ്രവര്‍ത്തകരായിരുന്നു.
കൊണ്ടുപോകുന്നതിനിടെ ഒരാള്‍ക്ക് ജീവനുണ്ടെന്നത് കണ്ട് ഇവര്‍ ആംബുലന്‍സില്‍ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ആംബുലന്സിലായാണ് മൂവരെയും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്കെത്തിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാരായ നസീമുല്‍ ഹഖ്, ദിലീപ്, അക്ബര്‍ എന്നിവരാണ് ട്രോമാകെയര്‍ പ്രവര്‍ത്തകരോടൊപ്പം അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ഫയര്‍ ആൻഡ് െറസ്ക്യൂ യൂനിറ്റുകളോടൊപ്പം മങ്കടയിലെ ട്രോമാകെയര്‍ യൂനിറ്റ് വളൻറിയര്‍മാരായ സമദ് പറച്ചിക്കോട്ടില്‍, ആരിഫ് മാസ്റ്റര്‍, റിയാസ്, അന്‍വര്‍, ഷൗക്കത്തലി, സുരഭിന്‍, ഇര്ഫാന്, സാബിറ, ഷമീമുദ്ദീന്‍ എന്നിവരാണ് രക്ഷാപ്രവ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.