സു​രേ​ഷ് ബാ​ബു​

സുരേഷ് ബാബുവിന് വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ സഹായം വേണം

മ​ങ്ക​ട: ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യി രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന സു​രേ​ഷ് ബാ​ബു​വി​ന് വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം വേ​ണം. മ​ങ്ക​ട പ​ടു​വി​ൽ പ​രേ​ത​രാ​യ ചെ​ള്ളി​യു​ടെ​യും കാ​ളി​യു​ടെ​യും മ​ക​ൻ സു​രേ​ഷ് ബാ​ബു എ​ന്ന കു​ട്ട​നാ​ണ് ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഡ​യാ​ലി​സി​സ് ചെ​യ്താ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

ഭാ​ര്യ സ​വി​ത​യും പ​ത്തി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് മ​ക്ക​ളു​മു​ള്ള, കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കു​ട്ട​ന് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റം ഭാ​രി​ച്ച ചെ​ല​വ് വ​രും. നാ​ട്ടു​കാ​രും സൃ​ഹൃ​ത്തു​ക്ക​ളും കു​ട്ട​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​സ്ഗ​റ​ലി (ചെ​യ​ർ), ഓ​ണാ​ർ കു​ന്ന​ത്ത് അ​ശോ​ക​ൻ (ക​ൺ), പ​ടു​വി​ൽ ഗോ​പാ​ല​ൻ (ട്ര​ഷ), സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ (കോ​ഓ​ഡി​നേ​റ്റ​ർ) ആ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് മ​ങ്ക​ട ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​മ്പ​ർ: 16320200005035. ഐ.​എ​ഫ്.​എ​സ്.​സി: FDRL0001632, സ്വി​ഫ്റ്റ് കോ​ഡ് FDRLINBBIBD, ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ കു​ട്ട​ൻ 8921998891. ഫോൺ: അശോകൻ (കൺ.)-97459 69881.

Tags:    
News Summary - Suresh Babu needs the help of well-wishers to get a kidney transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.