മേലാറ്റൂർ: ജീവകാരുണ്യ പ്രവർത്തന ഭാഗമായി മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 78,000 രൂപ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ കെ. അബ്ദുൽ കരീമിൽനിന്ന് ‘മാധ്യമം’ സർക്കുേലഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഒ.പി. അഫ്ലഹ്, ഐദിൻ, പി. ഹാനി മുഹമ്മദ്, മാസിൻ, ഷയാൻ ഹാനി, ഇഷ മെഹറിഷ്, മെഹറിൻ വാക്കയിൽ, ഫാത്തിമ ഷിസ, മറിയം ഫയോന, അൽ ഐന സുഹറ, വഫ ഫാത്തിമ, സനൽ, ഫൈസാൻ, ഫഹ്മി ഹമ്ദാൻ, ഫഹിമ, ഷദ ഷെറിൻ എന്നിവർക്ക് സർട്ടിഫിക്കറ്റും മെഡലും ട്രോഫിയും നൽകി. ‘മാധ്യമം’ ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ പി. അബ്ദുൽ അസീസ്, ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച ക്ലാസ് ടീച്ചർ ടി. ഹസീന എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ കെ.ടി. ഉസ്മാൻ, സെക്രട്ടറി പുള്ളിശ്ശീരി അബ്ദുൽ കരീം, പ്രിൻസിപ്പൽ കെ. അബ്ദുൽ കരീം, വൈസ് പ്രിൻസിപ്പൽ പി.ടി. അക്ബർ അലി, സ്റ്റാഫ് സെക്രട്ടറി കെ.പി. നസീറ, സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് മാസിൻ, ഹെഡ് ഗേൾ ഷെഹദ സൈനബ്, ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.