മേലാറ്റൂർ: പഞ്ചായത്തിന്റെ പൊതു ശ്മശാനം നവീകരണമില്ലാത്തതിനാൽ കാട് മൂടി നശിക്കുന്നു. ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിലുള്ള പൊതുശ്മശാനമാണ് ഉപകാരപ്പെടാതെ നശിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് പഞ്ചായത്ത് ഒരേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ച് ചുറ്റുഭാഗം മതിലും കവാടവും ഗേറ്റും ഒരുക്കി.
താമസിയാതെ ആവശ്യമായ കെട്ടിടവും നിർമിച്ചു. തുടർന്നുള്ള കാലം അവഗണന മാത്രമായി. ആവശ്യമായ വെള്ളവും വൈദ്യുതിയും എത്തിക്കാതെ സ്ഥലം ഉപയോഗ ശൂന്യമായി. ശ്മശാനം ആവശ്യമായി വരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സ്വന്തമായി സ്ഥലമില്ലാത്തവർക്കുമാണ്. ഇവർ മൃതദേഹം സംസ്കരിക്കുന്നത് ഭീമമായ തുക മുടക്കി വിദൂരങ്ങളിലുള്ള സ്ഥലങ്ങളിലെത്തിച്ചാണ്. പഞ്ചായത്ത് പൊതു ശ്മശാനം ആധുനിക രീതിയിൽ നവീകരിച്ച് നാടിനു സമർപ്പിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.