മെസ്സിയുടെ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തനവുമായി കേരളത്തി​ലെ ആരാധകർ

മലപ്പുറം: അർജൻറീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ 34ാം ജന്മദിനത്തോടനുബന്ധിച്ച് ആരാധക കൂട്ടായ്​മ സംസ്ഥാന തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെയും അഗതി മന്ദിരങ്ങളിൽ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള സഹായം നൽകി കൊണ്ടാണ് മെസ്സി ഫാൻസ് കൂട്ടായ്മ ജന്മദിനം ആഘോഷിച്ചത്. ​താരത്തി​െൻറ ജന്മദിനമായ ജൂൺ 24നായിരുന്നു പ്രവർത്തനം. 

മലപ്പുറം ജില്ലയിൽ തിരൂർ ഏഴൂരിൽ പ്രവർത്തിക്കുന്ന സ്നേഹവീട് അഗതിമന്ദിരത്തിൽ ആണ് ഭക്ഷണം നൽകിയത്. മലപ്പുറം ജില്ലയിലെ പ്രവർത്തനത്തിന്​ കൂട്ടായ്​മ പ്രതിനിധികളായ അജു, ജുനൈദ്, വാഹിദ്, സൽമാൻ, എന്നിവർ നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-23 04:14 GMT