മലപ്പുറം: ഓൺലൈൻ വിദ്യാഭ്യാസത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്കായി എസ്.എഫ്.ഐ നടത്തുന്ന മൊബൈൽ ഫോൺ വിതരണത്തിലെ 1000 ഫോണുകളുടെ പൂർത്തീകരണോദ്ഘാടനം കലക്ടർ കെ. ഗോപാലകൃഷ്ണൻ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി കലക്ടറിൽനിന്ന് ഫോൺ ഏറ്റുവാങ്ങി. ചോക്കാട് ചിങ്കക്കല്ല് കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ മൊബൈൽ ഫോണുകൾ കാമ്പയിെൻറ ഭാഗമായി കൈമാറി.വിവിധ ഏരിയ കമ്മിറ്റികളുടെ കീഴിൽ വൈവിധ്യമാർന്ന ചലഞ്ചുകളിലൂടെയാണ് പണം സമാഹരിച്ചത്.
ബിരിയാണി പൊതികൾ വിറ്റും പായസം വിതരണം ചെയ്തും ന്യൂസ്പേപ്പർ ചലഞ്ച് നടത്തിയുമാണ് തുക സ്വരൂപിച്ചത്. ജില്ല പ്രസിഡൻറ് ഇ. അഫ്സൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ടി.പി. രഹന സബീന, വണ്ടൂർ ബി.പി.ഒ എം. മനോജ്, തഹസിൽദാർ പി. രഘുനാഥ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തേജസ് കെ. ജയൻ, എം. സജാദ്, ഹരികൃഷ്ണപാൽ എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി കെ.എ. സക്കീർ സ്വാഗതവും നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. രാഹുൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.