മലപ്പുറം: ജില്ലയിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ സ്രവ പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഒ.പി സമയങ്ങളില്‍ കോവിഡ് സ്രവ പരിശോധനക്കുള്ള സൗകര്യമുണ്ടാകും. പരിശോധനക്കായി കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച പരാതികള്‍ 0483 2737858 എന്ന നമ്പറിലോ cmcdmomlpm@gmail.com എന്ന ഇ--മെയില്‍ ഐ.ഡിയിലോ നല്‍കാം.
എടക്കര ബസ് സ്റ്റാന്‍ഡ് പരിസരം, നിലമ്പൂര്‍ ടി.ബി പരിസരം, കോട്ടക്കല്‍ വ്യാപരഭവന്, എടരിക്കോട് ടൗണ്‍, ഏലംകുളം ടൗണ്‍, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ടീം ഞായറാഴ്ച പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.