മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾെപ്പടെ മൂന്ന് ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടകളായ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എം.എസ്.എഫ് ജില്ല കമ്മിറ്റി.
രാത്രി 10.30ഓടെ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഏറെനേരെ മലപ്പുറം റോഡ് ഉപരോധിക്കുകയായിരുന്നു.
എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ടി.വി. ഇബ്രാഹീം എം.എല്‍.എ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, വൈസ് പ്രസിഡൻറ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി കെ.എം. ഫവാസ്, ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, കെ.എം. ഇസ്മായില്‍, യു. ബാസിത്ത് പാണ്ടിക്കാട്, എന്‍.കെ. അഫ്സല്, നവാഫ് കള്ളിയത്ത്, കണ്ണിയന്‍ അബൂബക്കര്‍, ഷൈജല്‍ ആമയൂര്‍, സജറുദ്ദീന്‍ മൊയ്തു, യാഷിഖ് തുറക്കല്‍, ബാവ കൊടക്കാടന്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം. നാസര്‍, സാദിഖ് കൂളമാടത്തില്‍, യൂസുഫ് വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു.
ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം ദൗര്‍ഭാഗ്യകരം –സാദിഖലി തങ്ങള്‍
മലപ്പുറം: കോവിഡിെൻറ പേരില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം സാക്ഷര കേരളത്തിന് അപമാനമാണെന്നും ചികിത്സ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം കാണണമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
രണ്ട് കുട്ടികളുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ വലിയ അനാസ്ഥയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികൾക്ക് സംഭവിച്ചിരിക്കുന്നത്. ഇതിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മനുഷ്യത്വരഹിത സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.