മലപ്പുറം: എം.എസ്.പിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ആരംഭിക്കുന്ന ഫുട്ബാള്‍ അക്കാദമിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു. എം.എസ്.പി ക്യാമ്പില്‍ നടന്ന പരിപാടി കമാൻഡൻറ് യു. അബ്ദുൽ കരീം നിര്‍വഹിച്ചു. ഫെബ്രുവരി 10നാണ് സംസ്ഥാന സര്‍ക്കാര്‍ എം.എസ്.പി 100ാം വാര്‍ഷികത്തിെൻറ ഭാഗമായി ഫുട്ബാള്‍ അക്കാദമി അനുവദിച്ചത്.
ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അക്കാദമിയിലേക്ക് കുട്ടികളെ െതരഞ്ഞെടുക്കലും പരിശീലന കാര്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതിന് ശേഷമാകും നടക്കുക. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള മികച്ച 75 കുട്ടികളെയാണ് അക്കാദമിയിലേക്ക് പരിഗണിക്കുക. അക്കാദമിയില്‍ താമസിച്ച് പരിശീലനം നൽകും.
മൂന്ന് പരിശീലകരുണ്ടാകും. അക്കാദമി ഡയറക്ടര്‍ ഐ.എം. വിജയന്, അസി. കമാൻഡൻറ് എ. സെക്കീര്‍, ഹബീബ് റഹ്മാന്, റോജി റോജസ്, സുല്‍ഫിക്കറലി, പി.എ. കുഞ്ഞിമോന് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.