തിരൂരങ്ങാടി: മോട്ടോർ വാഹന വകുപ്പിെൻറ കർശന നടപടിയെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ റോഡുകളിൽ അനിഷ്ടസംഭവങ്ങളില്ലാതെ പുതുവത്സരാഘോഷം കടന്നുപോയത് ആശ്വാസമായി.
തിരൂരങ്ങാടി ജോ. ആർ.ടി.ഒ പി.എ. ദിനേശ് ബാബുവിെൻറ നിർദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ ഷാജിൽ കെ. രാജ്, വി.കെ. സജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതുവത്സരദിനത്തിൽ പരിശോധനയുമായി നിരത്തിലിറങ്ങിയത്.
ദേശീയ സംസ്ഥാന ഗ്രാമീണ പാതകൾ കേന്ദ്രീകരിച്ചും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചും പട്രോളിങ് ശക്തമാക്കി. വാഹന യാത്രക്കാർക്ക് റോഡ് സുരക്ഷ സന്ദേശങ്ങളും പുതുവത്സരാശംസകളും അടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അപകടമേഖലകൾ കേന്ദ്രീകരിച്ച് ഡ്രൈവർമാർക്ക് ചുക്ക് കാപ്പിയും ബിസ്ക്കറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.