കാരത്തൂർ: കൈനിക്കര അങ്ങാടിയിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ പൊതുജനത്തിന് ഭീഷണിയെന്ന് പരാതി. ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസുകൾ നിലവിൽ ബോക്സിനകത്തായിരുന്നുവെങ്കിലും നാലുമാസം മുമ്പ് ഫ്യൂസുകൾ മാറ്റി സ്ഥാപിച്ചത് സുരക്ഷിതത്വമില്ലാത്ത നിലയിലാണ്.
കൈനിക്കര മദ്റസ, എൽ.പി സ്കൂൾ, വാഫി കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും പള്ളിയിലേക്കുൾപ്പെടെ പോകുന്ന കാൽനടക്കാരും യാത്ര ചെയ്യുന്ന വഴിയിലാണ് ട്രാൻസ്ഫോർമർ. താഴെ സ്ഥാപിച്ച ഫ്യൂസുകൾ സ്പർശിക്കാവുന്ന അവസ്ഥയിലാണ്. അധികൃതർ ചൂടിക്കയർ ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അപകടങ്ങൾ സംഭവിക്കും മുമ്പ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.