അഭിമുഖം

തിരൂർ: കേരള വാട്ടർ അതോറിറ്റി പി.എച്ച് സബ്ഡിവിഷൻ തിരൂർ ഓഫിസിൽ ജെ.ജെ.എം സൈറ്റ് ഇൻചാർജ്​/ഓവർസിയർ നിയമനത്തിന്​ ജൂൺ 14ന് വൈകീട്ട്​ മൂന്നിന്​ നടക്കും. നിലവിൽ ഒരു ഒഴിവാണുള്ളത്​. കൂടുതൽ ഒഴിവുകളുണ്ടായേക്കാം. യോഗ്യത: ഐ.ടി.ഐ സിവിൽ/തത്തുല്യം. കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാനായി അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 775 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. തിരൂർ, കോട്ടക്കൽ നിയോജക മണ്ഡലപരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം ഹാജരാകണമെന്ന് തിരൂർ അസി. എക്സി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.