തിരുനാവായ: അൽബിർ സൗത്ത് സോൺ കിഡ് ഫെസ്റ്റിൽ അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ് നേടിയ എടക്കുളം ഖിദ്മത്തുൽ ഇസ്ലാം അൽബിർ സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. മേഖലാതല മത്സരത്തിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങളിൽ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ് ലഭിച്ചത്. രണ്ടു വിഭാഗങ്ങളിലെയും കലാതിലക പട്ടങ്ങളും സ്കൂളിലെ വിദ്യാർഥിനികളാണ് കരസ്ഥമാക്കിയത്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രതിഭകൾക്ക് അവാർഡുകൾ നൽകി ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് ഖമൂൽ ഫൈസി അധ്യക്ഷത വഹിച്ചു. കെ.എം. കുട്ടി എടക്കുളം, സി.പി. മുഹമ്മദ്, സി.പി.എ. റഷീദ്, വി.കെ. ഹാറൂൻ റശീദ്, അനീസ് ജിഫ്രി, ഹംസ മോയോട്ടിൽ, നാസർ ഫൈസി കാളികാവ്, വി.പി. ഉമർ മുസ്ലിയാർ, സ്വലാഹുദ്ദീൻ വാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.