നിലമ്പൂർ: വനംവകുപ്പിന്‍റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ചന്തക്കുന്ന് പുരാതന ഡി.എഫ്.ഒ ബംഗ്ലാവ് കുന്നിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 11 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബംഗ്ലാവ് മോഡി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി മേൽക്കൂര നന്നാക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്.
കോഴിക്കോട്ടുനിന്നുള്ള വിദ‍്യാർഥികൾക്ക് പുറമെ അന്തർ സംസ്ഥാന തൊഴിലാളികൾക്കും ആശാരിമാർക്കും ജീവനക്കാർക്കും കുത്തേറ്റു. ബംഗ്ലാവിന് പുറത്തുള്ള ആകാശനടപാതയിലായിരുന്നു സഞ്ചാരികൾ. കുത്തേറ്റ ജീവനക്കാർ ഇതുവഴി ഓടുന്നതിനിടെയാണ് ഇവർക്കും കുത്തേറ്റത്. പരിക്കേറ്റവരെ വനംവകുപ്പ് അധികൃതർ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തർ സംസ്ഥാന തൊഴിലാളിയുടെ ദേഹാമസകലം കുത്തേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.