അ​ബ്ദു​ൽ മു​ജീ​ബ്

13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ്

നി​ല​മ്പൂ​ർ: 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി 16 വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ക​ഠി​ന ത​ട​വും 65,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​മ​ര​മ്പ​ലം കൂ​റ്റ​മ്പാ​റ സ്കൂ​ൾ​പ​ടി​യി​ലെ പ​നോ​ളാ​ൻ അ​ബ്ദു​ൽ മു​ജീ​ബ് എ​ന്ന കു​യി​ൽ മു​ജീ​ബി​നെ (44) ആ​ണ് നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷ​വും അ​ഞ്ചു​മാ​സ​വും​കൂ​ടി സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

2016 ഫെ​ബ്രു​വ​രി 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത് നി​ല​മ്പൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ടി. ​സ​ജീ​വ​ന്‍ ആ​ണ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ന്‍സി​സ് ഹാ​ജ​രാ​യി.

പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പി.​സി. ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags:    
News Summary - 16 years rigorous imprisonment for the accused in the case of molesting a 13-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.