നിലമ്പൂരിൽ 4.30 കോടിയുടെ സിഗരറ്റ് പിടികൂടി

നിലമ്പൂർ: വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ ഝാർഖണ്ഡിൽ നിന്നും ഉരുളകിഴങ്ങ് ലോഡിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന കൊറിയൻ നിർമ്മിത വിദേശ സിഗരറ്റ് പിടികൂടി.

150 ചാക്കുകെട്ടുകളിലായി 300 രൂപ ഒരു പാക്കറ്റിന് വില വരുന്ന 1,50,000 സിഗരറ്റ് പാക്കറ്റുകളാണ് എക്സൈസ് അധികൃതർ പിടികൂടിയത്. വിപണിയിൽ ഏകദേശം നാല് കോടി മുപ്പത് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിൽ ഡ്രൈവറും ക്ലീനറുമാണുണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു. സിഗരറ്റു പാക്കറ്റുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങളുണ്ടായിരുന്നില്ലെന്നും നികുതി അടച്ചതിന്റെ രേഖയുണ്ടായിരുന്നില്ലെന്നും എക്സൈസ് വ്യക്തമാക്കി

പ്രിവൻ്റിവ് ഓഫീസർ എം. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ്. സി.ടി, അഭിലാഷ്. ജി, ജംഷീദ്.എം, ബാലു.എൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. ലോറിയും സിഗരറ്റ് പെട്ടികളും എറണാംകുളം സെൻട്രൽ എക്സൈസ് അധികൃതർക്ക് കൈമാറുന്നതിനായി തീരുമാനിച്ചു.

Tags:    
News Summary - 4.30 crore worth cigarettes seized in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.