നിലമ്പൂർ: ലോകകപ്പിന് മുന്നോടിയായി വഴിക്കടവ് മുണ്ടയിൽ അർജന്റീന ആരാധകർ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ പൊട്ടിവീണു. ഞായറാഴ്ച രാവിലെ പത്തോടെയാണ് കെ.എൻ.ജി റോഡരികിൽ മെസിയുടെ 68 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് സ്ഥാപിക്കാൻ ഒരുക്കം തുടങ്ങിയത്. ഇരുമ്പ് കമ്പി സ്ഥാപിച്ച് അതിൽ ഘടിപ്പിക്കുന്നതിനിടെ തലഭാഗം ഉൾെപ്പടെ പൊട്ടുകയായിരുന്നു.
പൊട്ടിയ ഭാഗം താഴേക്ക് വീഴാതെ തൂങ്ങിക്കിടന്നതിനാൽ അപകടം ഒഴിവായി. പിന്നീട് രാത്രിയോടെ തൂണുകളും മറ്റും ബലപ്പെടുത്തി കട്ടൗട്ട് പുനഃസ്ഥാപിച്ചു. സി.കെ. ജൻസിൽ, അൻവർ പിച്ചു, മഹറൂഫ്, നവാസ് മോനു, സഫ് വാൻ വിളക്കിനി, കുട്ടപ്പി എന്നിവരുടെ നേതൃത്വത്തിൽ അർജന്റീന ആരാധകരായ മുപ്പതോളം യുവാക്കളാണ് 94,000 രൂപ ചെലവിൽ കട്ടൗട്ട് നിർമിച്ചത്. സ്വന്തമായാണ് പണം കണ്ടെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.