നിലമ്പൂർ: ചാലിയാര്‍ വെണ്ണേക്കോട് ആദിവാസി കോളനിയില്‍ കടുവയിറങ്ങി. പുലര്‍ച്ചയാണ് നിലമ്പൂർ-നായാടംപൊയില്‍ മലയോരപാതയില്‍ വെണ്ണേക്കോട് നടപ്പാതക്ക് സമീപം കോളനിവാസികള്‍ കടുവയുടെ കാല്പാടുകള് കണ്ടത്. എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വനപാലക സംഘം വെണ്ണേക്കോട് കോളനിയിലെത്തി കാല്പാടുകള് പരിശോധിച്ചു. വനം വകുപ്പിന്റെ വിദഗ്ധ പരിശോധനയിൽ കാൽപാട് കടുവയുടേതാണെന്ന് സ്ഥിരികരിച്ചു. പന്തിരായിരം വനമേഖലയില്‍നിന്ന് കുറുവന്‍പുഴ കടന്ന് എത്തിയ കടുവ മൂവായിരം വനമേഖലയിലേക്കാണ് കയറിപ്പോയത്. മൂവായിരം വനമേഖലയുടെ നാലുഭാഗവും ജനവാസ കേന്ദ്രങ്ങളാണ്. അതുക്കൊണ്ടുതന്നെ പ്രദേശവാസികൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.