നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ സെപ്റ്റംബർ ഒന്നു മുതൽ രോഗികൾക്ക് ഒ.പി. ടിക്കറ്റ് ഓൺലൈനിൽ എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. രണ്ടു ദിവസം മുമ്പ് തന്നെ ടിക്കറ്റ് എടുത്ത് വെക്കാനുള്ള സൗകര്യമുണ്ടാകും. ഇ-ഹെൽത്ത് പോർട്ടൽ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കുക. ആശുപത്രി മാനേജ്മൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഓൺലൈനായി ഒ.പി ടിക്കറ്റ് ലഭിക്കുന്നത് രോഗികൾക്ക് ഏറെ സഹായകരമാവും. ടിക്കറ്റിനായി ഏറെ നേരം വരിയിൽ നിൽക്കേണ്ട ഗതികേട് ഇതോടെ ഇല്ലാതാവും. കായകൽപ് അവാർഡ് നേടിയതിൽ യോഗം ആശുപത്രി ജീവനക്കാരെ അനുമോദിച്ചു.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ മികച്ച സേവനം ചെയ്ത ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും യോഗം അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, പാലോളി മെഹബൂബ്, കെ.ടി. കുഞ്ഞാൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡോ.കെ.കെ. പ്രവീണ, മറ്റ് എച്ച്.എം.സി. അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.