നിലമ്പൂർ: അഖിലേന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ അഹ്മദാബാദിൽ സംഘടിപ്പിച്ച ശിക്ഷക് സമ്മാൻ സമ്മേളനം സമാപിച്ചു. കോവിഡ് കാലത്ത് സ്തുത്യർഹ സേവനം അനുഷ്ഠിച്ച 250 പ്രൈവറ്റ് സ്കൂൾ അധ്യാപകരെ ആദരിച്ചു.
പ്രൈവറ്റ് സ്കൂൾ അധ്യാപകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ ദേശീയ പ്രസിഡൻറ് ഷമീൽ അഹമ്മദ് ആവശ്യപ്പെട്ടു. ഗുജറാത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് അല്പ കൊട്ടാടിയ അധ്യക്ഷത വഹിച്ചു.
കേരള ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ പ്രബന്ധം അവതരിപ്പിച്ചു. ഡൽഹി പ്രസിഡൻറ് ഡോ. കുൽദീപ് ശർമ, തമിഴ്നാട് സെക്രട്ടറി ബിലാൽ നെട്ടൂർ, കേരള ചെയർമാൻ എൻ. രാമചന്ദ്രൻ നായർ, ജമ്മു– കശ്മീർ സെക്രട്ടറി അനുരാധ വർമ, പ്രസിഡൻറ് അഷ്റഫ് ബാവ ഫിർസാദ ഡൽഹി എന്നിവർ പങ്കെടുത്തു. സംഘടനയുടെ ദേശീയ വിദ്യാഭ്യാസ കൗൺസിലിലേക്ക് കേരള ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.