കാളികാവ്: വേപ്പിൻകുന്നിലെ അമീർ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകയറുകയാണ്. ഏഴുവർഷം അനങ്ങാതെകിടന്ന അമീർ ജീവിതത്തിലേക്ക് തിരിച്ചുവന്നത് മനക്കരുത്തിെൻറ പിൻബലത്തിലായിരുന്നു. ജീവിതം തിരിച്ചുപിടിച്ച അമീറിന് സുമനസ്സുകളുടെ ഇടപെടലാണ് പ്രതീക്ഷകൾക്ക് നിറംപകരുന്നത്.
'ചേർത്തുനിർത്താം' വാട്സ്ആപ് കൂട്ടായ്മയുടെയും നിലമ്പൂർ ഗവ. കോളജ് എൻ.എസ്.എസ് യൂനിറ്റിെൻറയും നേതൃത്വത്തിൽ സുമനസ്സുകളുടെ കനിവിൽ അമീറിന് ജീവിതമാർഗമായി ഒരു കടമുറി ഒരുങ്ങി. കടമുറിയുടെ ഉദ്ഘാടനം കാളികാവ് പൊലീസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ നിർവഹിച്ചു. വേപ്പിൻകുന്നിലെ ചുണ്ടിയൻമൂച്ചി കുഞ്ഞിമുഹമ്മദിെൻറ മകൻ അമീർ (28) എട്ട് വർഷം മുമ്പ് കവുങ്ങിൽനിന്ന് വീണാണ് കിടപ്പിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.