നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഒരു ട്രെയിൻകൂടി സർവിസ് തുടങ്ങി

നിലമ്പൂർ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ പുതിയൊരു ട്രെയിൻ കൂടി സര്‍വിസ് തുടങ്ങി. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാസഞ്ചറുകളിൽ ഒന്നാണ് സ്‌പെഷല്‍ എക്‌സ്പ്രസായി സർവിസ് ആരംഭിച്ചത്. പാതയിലെ എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തുന്ന ട്രെയിൻ വീണ്ടും ഓട്ടം തുടങ്ങുന്നത് 788 ദിവസത്തിന് ശേഷമാണ്. ഷൊര്‍ണൂരില്‍നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിൽ എത്തുന്ന 06465 നമ്പര്‍ സര്‍വിസും നിലമ്പൂരില്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിൽ എത്തുന്ന 06468 നമ്പര്‍ സര്‍വിസുമാണ് ആരംഭിച്ചത്.

ഇതോടെ റൂട്ടിൽ നാല് ട്രെയിനുകളായി. രാജ്യറാണി എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം സ്‌പെഷല്‍ എക്‌സ്പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്പ്രസ് എന്നിവയാണ് മറ്റുള്ളവ. ഏഴ് ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയിൽ പാസഞ്ചറുകളെല്ലാം നിർത്തലാക്കിയാണ് നാല് എക്‌സ്പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ് പാസഞ്ചർ ട്രെയിനുകൾ ജൂൺ മാസത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു.

Tags:    
News Summary - Another train service on Nilambur-Shornur route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.