നിലമ്പൂർ: കൂട്ടംതെറ്റി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വഴിക്കടവ് രണ്ടാംപാടത്തെത്തിയ കുട്ടിക്കൊമ്പൻ വീണ്ടും വഴിതെറ്റി നാട്ടിലെത്തി.ശനിയാഴ്ച രാവിലെ ആറ് മണിയോടെ ആനമറി എക്സൈസ് ചെക്ക്പോസ്റ്റിന് താഴെ സ്വകാര്യവ്യക്തിയുടെ വീടിന് ചേർന്നുള്ള തോട്ടിലാണ് കുട്ടിക്കൊമ്പനെ കണ്ടത്. പൂർണ ആരോഗ്യവാനായ ഇവൻ ആളുകളെ കണ്ടാൽ പിറകെ ഓടിക്കൂടുകയാണ്.
സ്ഥലത്തെത്തിയ വനപാലകർ കുറുമ്പനെ നെല്ലിക്കുത്ത് വനത്തിലെ സ്രാമ്പിയേക്കൽ ഉൾവനത്തിൽ കണ്ട ആനക്കൂട്ടത്തിനൊപ്പം വിട്ടു. പിന്നീട് 11.30ഒാടെ മൂത്തേടം ചെട്ടിയാരങ്ങാടി കുട്ടിക്കൊമ്പനുണ്ടെന്ന് അറിഞ്ഞ് വനപാലകരവിടെയത്തി പിടികൂടി. ഉച്ചയോടെ നാടുകാണി ചുരത്തിൽ കണ്ട ആനക്കൂട്ടത്തോടൊപ്പം വിട്ടു. ഇനി ഞായറാഴ്ച എവിടെയാണാവോ കുട്ടിക്കൊമ്പെൻറ രംഗപ്രവേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.