നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക്​ ബയോ ടോയ്​ലറ്റ്​ ഒരുക്കണം -ഹൈകോടതി

കൊച്ചി: പ്രളയത്തെതുടർന്ന് നിലമ്പൂർ വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക്​ ആവശ്യമായ ബയോ ടോയ്​ലറ്റുകൾ ഒരുക്കണമെന്ന് ഹൈകോടതി. ഈ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ നേതാവ്​ ആര്യാടൻ ഷൗക്കത്ത്, സുധ വാണിയമ്പുഴ എന്നിവരാണ് ഹരജിനൽകിയത്.

വിഷയത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹൈകോടതി ഉത്തരവിട്ടിട്ടും മതിയായ ബയോടോയ്​ലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്ന് ഹരജിക്കാർ അറിയിച്ചതിനെത്തുടർന്നാണ്​ കോടതിയുടെ നിർദേശം.

2018ലും 2019ലുമുണ്ടായ പ്രളയത്തിൽ ചാലിയാർ പുഴക്ക് കുറുകെയുള്ള പാലം തകർന്നതിനെത്തുടർന്നാണ് ഈ മേഖലയിലെ ആദിവാസികൾ ഒറ്റപ്പെട്ടുപോയത്. മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാരാണ്​ ഒറ്റപ്പെട്ടത്.

വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾക്ക് കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവും രണ്ടാഴ്ചക്കകം ഒരുക്കണമെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. പാലം നിർമിക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുള്ളതായി സർക്കാറും അറിയിച്ചിരുന്നു.

Tags:    
News Summary - Bio-toilets should be prepared for isolated tribals in Nilambur forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.