നിലമ്പൂർ: കാർ തടഞ്ഞ് പണം അപഹരിച്ച കേസിലെ പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിലായി. തേഞ്ഞിപ്പലം പുത്തൂർപള്ളിക്കൽ കൊടൽകുഴിയിൽ ഫസലുറഹിമാൻ എന്ന ഞൊണ്ടി ഫൈസൽ (50) ആണ് അറസ്റ്റിലായത്. വയനാട് വൈത്തിരിയിൽനിന്ന് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ കെ. രാജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2014ൽ വഴിക്കടവ് ആനമറിയിൽ മണ്ണാർക്കാട് സ്വദേശിയുടെ കാർ തടഞ്ഞ് പണം അപഹരിച്ച സംഭവത്തിലെ പ്രതിയാണിയാൾ. മൈസൂരു, ചെന്നൈ, വയനാട് എന്നിവടങ്ങളിൽ രണ്ടാം ഭാര്യയുമൊത്ത് ഒളിവിൽ താമസിച്ചു വരുകയായിരുന്നു. ജില്ല പൊലീസ് മേധവി എസ്. സുജിത് ദാസിെൻറ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വഴിക്കടവ് എസ്.ഐ പി. ജയകൃഷ്ണൻ. എസ്.സി.പി.ഒ സുനു നൈനാൻ, സി.പി.ഒമാരായ റിയാസ് ചീനി, ഉണ്ണികൃഷ്ണൻ കൈപ്പിനി, കെ. അഭിലാഷ്, എസ്. പ്രശാന്ത് കുമാർ, ജില്ല സൈബർ സെല്ലിലെ എസ്.സി.പി.ഒ സി. ജയചന്ദ്രൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.