നിലമ്പൂർ: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജനമൈത്രി എക്സൈസ് സ്ക്വാഡും നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിൽ കുറുമ്പലങ്ങോട് മതിൽമൂല കാഞ്ഞിരപ്പുഴയുടെ തുരുത്തിൽ വാറ്റുകേന്ദ്രവും അഞ്ച് സ്ഥലങ്ങളിലായി ഒളിപ്പിച്ച 810 ലിറ്റർ വാഷും കണ്ടെത്തി. ഒരാൾക്കെതിരെ കേസെടുത്തു. പൂളപ്പൊട്ടി മതൽമൂല നഗറിലെ കുട്ടനെതിരെയാണ് (35) കേസെടുത്തത്.
ഇയാൾ ഒഴിവിലാണ്. പ്ലാസ്റ്റിക് ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. വേറേയും പ്രതികൾ കേസിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ആദിവാസികളെ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരാണ് വാറ്റു കേന്ദ്രം നിയന്ത്രിക്കുന്നതെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി.സജിമോൻ പറഞ്ഞു.
നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്.ഷഫീക്ക്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ.പി.സുരേഷ് ബാബു, റെജി തോമസ്, പ്രിവന്റിവ് ഓഫിസർ പ്രമോദ് ദാസ്, വി. സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.രാകേഷ് ചന്ദ്രൻ, സി.ടി. ഷംനാസ്, യു. പ്രവീൺ, എം. ജംഷീദ്, എബിൻ സണ്ണി, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.കെ. സനീറ, കെ. സജിനി, ഡ്രൈവർമാരായ പി. രാജീവ്, പി. പ്രദീപ് കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.