നിലമ്പൂർ: വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കളുമായി കരിമ്പുഴ സ്വദേശി ചെങ്കുണ്ട മുഹമ്മദാലിയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എസ്.ഐ ടി.എം. സജിനി അറസ്റ്റ് ചെയ്തത്. ആറ് സ്റ്റീൽ ഡിറ്റനേറ്ററുകൾ, പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ രണ്ട് റോളുകൾ, രണ്ട് തിരകൾ എന്നിവ പിടിച്ചെടുത്തു. '
കരിമ്പുഴയിൽ തോട്ടപൊട്ടിച്ച് മീൻപിടിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഈ ആവശ്യത്തിനായി സൂക്ഷിച്ചതാണെന്നാണ് ഇയാളുടെ മൊഴി. എക്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തു. എ.എസ്.ഐ റെനി ഫിലിപ്പ്, അനിൽകുമാർ, സി.പി.ഒമാരായ അനീറ്റ് ജോസഫ്, ധന്യേഷ് എന്നിവരും പരിശോധനയിൽ പങ്കെടുടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.