നിലമ്പൂര്‍: അന്തര്‍ സര്‍വകലാശാല വനിത ബേസ്ബാള്‍ ചാമ്പ്യന്മാരായ കാലിക്കറ്റ് സര്‍വകലാശാല ടീം അംഗങ്ങള്‍ അകാലത്തിൽ വിടപറഞ്ഞ ടീം മാനേജര്‍ക്ക് സ്മരണാഞ്ജലിയുമായി അമല്‍ കോളജിലെത്തി. ടീമിനെയും കൊണ്ട് മത്സരത്തിന് അസമിലേക്ക് പോകാനിരിക്കെയാണ് ടീം മാനേജര്‍ കൂടിയായ അമല്‍ കോളജ് കായിക വിഭാഗം അസി. പ്രഫസര്‍ ഡോ. മുഹമ്മദ് നജീബ് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ബന്ധുക്കളെ രക്ഷിക്കുന്നതിനിടെയായിരുന്നു മുങ്ങിമരണം. ടീം മാനേജറുടെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത സമ്മർദങ്ങള്‍ക്കിടയിലും മികച്ച ടീമുകളെ തോൽപ്പിച്ചാണ് ടീം കപ്പുയർത്തിയത്. സര്‍വകലാശാലയില്‍ ഒരുക്കിയ സ്വീകരണത്തിന് ശേഷം ടീം നേരെ അമല്‍ കോളജിൽ എത്തുകയായിരുന്നു. ടീമിെൻറ വിജയ കിരീടം വിടപറഞ്ഞ അധ്യാപകന് കണ്ണീരോടെ അവർ സമർപ്പിച്ചു.
കായിക വിഭാഗവും വിമന്‍ ഡെവലപ്മെന്റ് സെല്ലും കോളജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടി പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടി.വി. സക്കറിയ അധ്യക്ഷത വഹിച്ചു. ടീമംഗങ്ങള്‍ക്ക് എം.പിയുടെ വക പാരിതോഷികവും നല്കി. പ്രോഗ്രാം കോ ഓഡിനേറ്റര്‍ എസ്. അനുജിത്, കായിക വിഭാഗം അധ്യാപകന് ഡോ. അമീര്‍ അലി, വിമന്‍ ഡെവലപ്മെന്റ് സെല്‍ കോ ഓഡിനേറ്റര്‍ കെ. സിനി, ടീം കോച്ച് സുല്കിഫല്, ക്യാപ്റ്റന്‍ ചെല്‍സിയ ജോണ്സൻ, വൈസ് ക്യാപ്റ്റന്‍ എ.കെ. അഭിലാഷ, ഡോ. സി.എച്ച്. അലി ജാഫര്‍, ഡോ. അബ്ബാസ് വട്ടോളി, ടി.പി. അഹ്മദ് സലീം, അബൂ മന്‍സൂറലി, സല്മാന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.