നിലമ്പൂർ: റെയിൽവേ അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലമ്പൂർ റെയിൽവേ ഗേറ്റുവഴിയുള്ള ഗതാഗത നിരോധനം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെച്ചു.
തിങ്കളാഴ്ച മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിലാണ് റെയിൽവേയുടെ അടിപ്പാത നിർമാണം. 14 പാസഞ്ചർ സർവിസുകളും പുറമെ ഗുഡ്സ് ട്രെയിനുകളും കടന്നുപോവുമ്പോൾ നിരന്തരം ഗേറ്റ് അടച്ച് ഉണ്ടാകുന്ന ഗതാഗതകുരുക്കിന് പരിഹാരം എന്ന നിലയിലാണ് റെയിൽവേയും സംസ്ഥാന സർക്കാറും ചെലവ് തുല്യമായി വഹിച്ച് അടിപ്പാത നിർമാണം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പടുത്ത ദിവസം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന പരാതികളും നിർദേശങ്ങളും കണക്കിലെടുത്താണ് റോഡ് അടക്കുന്നത് മാറ്റിയതെന്ന് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.