നിലമ്പൂർ (മലപ്പുറം): കോൺഗ്രസ് രാജ്യത്ത് എടുക്കാത്ത നാണയമായി മാറിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കുടുംബങ്ങൾക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മുസ്ലിം ലീഗിെൻറ ചുമലിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അവസ്ഥയിലാണ് കോൺഗ്രസ്. സ്വർണക്കടത്ത് ആരോപണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസിനെ ലക്ഷ്യമിട്ടവർക്ക് ഇപ്പോൾ നിരാശയുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ടി. ഹരിദാസ്, ടി.പി. യൂസഫ്, എൻ. വേലുക്കുട്ടി, കെ. റഹീം, നിലമ്പൂർ ആയിഷ എന്നിവർ സംസാരിച്ചു. ചന്തക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 17 ഡിവിഷനുകളിൽ നിന്നാണ് കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.