നിലമ്പൂർ: കവളപ്പാറയിലെ പ്രളയബാധിത കുടുംബങ്ങൾക്കായി ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറ്റം വ്യാഴാഴ്ച നടക്കും.
ജില്ല കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണം പൂർത്തീയാക്കിയ എട്ട് വീടുകളാണ് കൈമാറുക. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.
റോഡരികിൽ വാങ്ങിയ 50 സെൻറ് സ്ഥലത്താണ് വീടുകൾ നിർമിച്ചത്. ഓരോ കുടുംബത്തിനും അഞ്ച് സെൻറിലാണ് വീടൊരുക്കിയത്. ബാക്കി സ്ഥലം കളിക്കളത്തിനും പൊതു ആവശ്യങ്ങൾക്കുമായി നീക്കിവെച്ചിട്ടുണ്ട്.
പൊതുകിണർ കുഴിച്ച് മുഴുവൻ വീടുകളിലേക്കും കുടിവെള്ള വിതരണവും യാഥാർഥ്യമാക്കിയിട്ടുണ്ട്. ഒരുവീടിന് ഒമ്പത് ലക്ഷത്തോളം ചെലവുവരും. നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താകളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.