പി​ടി​യി​ലാ​യ പ്ര​തീ​ശ്

ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ

നി​ല​മ്പൂ​ര്‍: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി‍െൻറ പി​ടി​യി​ലാ​യി. കു​റു​മ്പ​ല​ങ്ങോ​ട് പെ​രു​മ്പ​ത്തൂ​ര്‍ തീ​ക്ക​ടി​യി​ൽ ആ​ലി​ങ്ങ​ല്‍പ​റ​മ്പി​ല്‍ പ്ര​തീ​ശി​നെ​യാ​ണ് (26) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭും സം​ഘ​വും വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. തീ​ക്ക​ടി, ആ​ലോ​ടി, പെ​രു​മ്പ​ത്തൂ​ർ മേ​ഖ​ല​ക​ളി​ൽ ചാ​രാ​യ നി​ർ​മാ​ണം സ​ജീ​വ​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. വീ​ടി‍ന്‍റെ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു ചാ​രാ​യ നി​ർ​മാ​ണം. ര​ണ്ടു ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 30 ലി​റ്റ​ർ വാ​ഷും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നി​ല​മ്പൂ​ർ കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

അ​സി. എ​ക്​​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്​​ദു​ൽ റ​ഷീ​ദ്, പി.​സി. ജ​യ​ൻ, സി.​ടി. ഷം​നാ​സ്, കെ. ​സ​നീ​റ, വി​ഷ്ണു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Counterfeit liquor maker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.