നിലമ്പൂർ: ആത്മഹത‍്യശ്രമം നടത്തിയ യുവാവിന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചവരും ആശുപത്രിയിൽ കൊണ്ടുപോയവരും ഉൾെപ്പടെ 15 പേർ ക്വാറൻറീനിലായി. ചാലിയാർ പഞ്ചായത്തിൽ ഞായറാഴ്ചയാണ് സംഭവം.
എരഞ്ഞിമങ്ങാടിലെ ലോറി ഡ്രൈവറായ 24കാരനാണ് വീട്ടിൽ ആത്മഹത‍്യക്ക് ശ്രമിച്ചത്. മൈസൂർ-ബംഗളൂരു മാർക്കറ്റുകളിൽനിന്ന് ചരക്കെടുക്കുന്ന ലോറിയിലെ ഡ്രൈവറാണിയാൾ.
ഇതര സംസ്ഥാനങ്ങളിൽ പോയിവരുന്നവർ ക്വാറൻറീനിൽ ഇരിക്കണമെന്ന് പറഞ്ഞ മറ്റൊരു യുവാവിനെ ഇയാൾ മർദിച്ചതായി പറയുന്നു. മർദനമേറ്റ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ പോയത് അറിഞ്ഞതോടെയാണ് വൈകീട്ട് ഏഴു മണിയോടെ ആത്മഹത‍്യക്ക് ശ്രമിച്ചത്.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ മുറിച്ച് യുവാവിനെ ജീപ്പിലും ഓട്ടോറിക്ഷയിലുമായി നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു.
ബംഗളൂരുവിൽ പോയി വരുന്നയാളാണെന്ന് അറിഞ്ഞതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുഖം പ്രാപിച്ചുവന്ന യുവാവിെൻറ സ്രവപരിശോധനയിലാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രക്ഷപ്പെടുത്തിയ നാട്ടുകാർ ക്വാറൻറീനിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.