കരുളായി: പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചയാളെ കാണാതായത് പൊലീസിനെ വലച്ചു. കരുളായി പിലാക്കോട്ടുപാടം സ്വദേശിയായ 40കാരനെയാണ് പരിശോധനക്ക് ശേഷം കാണാതായത്. ഫലം വന്നപ്പോൾ പോസിറ്റിവായ ഇയാളെ കാണാതായതോടെ പൂക്കോട്ടുംപാടം പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് അംഗങ്ങളും രംഗത്തെത്തി.
ബുധനാഴ്ച രാവിലെ പുള്ളിയിൽ സ്കൂളിലെ ക്യാമ്പിൽ പരിശോധിച്ച ശേഷം വീട്ടിലേക്ക് മടങ്ങാതെ ഇയാൾ കാൽനടയായി നിലമ്പൂരിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ ആർ.ആർ.ടിക്കാരാണ് ഇയാൾ കറങ്ങിനടക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. ഇതിനിടയിൽ ഇദ്ദേഹത്തെ ചന്തക്കുന്ന്, നിലമ്പൂർ പ്രദേശങ്ങളിൽ കണ്ടെന്നുള്ള വാർത്തകളും പരന്നു. വിവരമറിഞ്ഞ സിവിൽ ഡിഫൻസ് അംഗങ്ങളും തിരയാനിറങ്ങി.
പൂക്കോട്ടുംപാടം ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നേതൃത്വത്തിലുള്ള പൊലീസിെൻറയും നിലമ്പൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗങ്ങളുടെയും തിരച്ചിൽ ഒടുവിൽ ഫലം കണ്ടു. കൂറ്റമ്പാറയിൽ വെച്ച് ആളെ കണ്ടെത്തി. പിന്നീട് ആംബുലൻസ് എത്തി ഇദ്ദേഹത്തെ കരുളായി ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.