നിലമ്പൂർ: ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനത്തിന് നിലമ്പൂരിൽ തുടക്കമായി. പതാക, കൊടിമരം, ദീപശിഖ ജാഥകൾ നിലമ്പൂർ സമ്മേളനനഗരിയിൽ എത്തി. സമ്മേളനത്തിന് മുന്നോടിയായി വളാഞ്ചേരിയിലെ ശാരദയുടെ വീട്ടിൽനിന്ന് ആരംഭിച്ച പതാക ജാഥ, ജാഥ ക്യാപ്റ്റൻ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് അഡ്വ. യു. സിന്ധുവും വൈസ് ക്യാപ്റ്റൻ ഇ. ഇന്ദിരയും ചേർന്ന് സമ്മേളനനഗരിയിലേക്ക് എത്തിച്ചു.
വണ്ടൂരിലെ മുതിർന്ന നേതാവായിരുന്ന വേേശ്വടത്തിയുടെ വീട്ടിൽനിന്നുള്ള ജാഥ സംസ്ഥാന കമ്മിറ്റി അംഗം സുചിത്രയും വൈസ് ക്യാപ്റ്റൻ ഇ.കെ. ആയിശയും ചേർന്ന് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സൈനബയിൽനിന്ന് ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിച്ചു. നിലമ്പൂരിലെ എ.പി. നാണിയുടെ വീട്ടിൽനിന്നുള്ള ദീപശിഖ ജാഥ ജില്ല ട്രഷറർ കെ. റംലയും അരുമ ജയകൃഷ്ണനും ചേർന്ന് ജില്ല സെക്രട്ടറി വി.ടി. സോഫിയയിൽനിന്ന് ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിച്ചു.
നിലമ്പൂർ ടി.ബി പരിസരത്ത് മൂന്ന് ജാഥകളും സംഗമിച്ച് പൊതുസമ്മേളന നഗരിയായി എ.പി. നാണിനഗറിൽ എത്തി. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ പതാക ഉയർത്തി.
അസോസിയേഷൻ നേതാക്കളായ പി.കെ. സൈനബ, വി.ടി. സോഫിയ, യു. സിന്ധു, പി. സുചിത്ര, അരുമ ജയകൃഷ്ണൻ, കക്കാടൻ റഹീം, സഹിൽ അകമ്പാടം, എൻ.എം. ഷെഫീഖ്, ടി. ഹരിദാസൻ, ടി.പി. യൂസഫ്, സുനന്ദ ഹരിദാസ്, നിഷ, സിനി സുന്ദരൻ, ഷീന ആനപ്പാൻ, മുനീഷ കടവത്ത് എന്നിവർ നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ 10ന് നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാതയും താങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുമ്മേളനം മന്ത്രി ആർ. ബിന്ദുവും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.