നിലമ്പൂർ:. ഡെങ്കിപ്പനി സ്ഥിരീകരിച്ച നഗരസഭയിലെ ചക്കാലക്കുത്ത് ഭാഗത്ത് ആരോഗ്യ വകുപ്പിെൻറ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം പരിശോധന നടത്തി. രോഗാണു വാഹകരായ ഈഡിസ് ഇനം കൊതുകിെൻറ കൂത്താടികളെ പ്രദേശത്ത് കണ്ടെത്തി. മധ്യവയസ്കനാണ് രോഗം സ്ഥിരീകരിച്ചത്.
പരിസരത്തെ രണ്ട് വാർഡുകളിലെ വീടുകളുടെ ചുറ്റുപാട്, കൃഷിയിടങ്ങൾ എന്നിവ സംഘം പരിശോധിച്ചു.
ഉപേക്ഷിച്ച കളിപ്പാട്ടം, പാത്രം, റബർത്തോട്ടത്തിലെ ചിരട്ട എന്നിവയിൽ കെട്ടിനിന്ന വെള്ളത്തിൽ ഈഡിസ് കൊതുകിെൻറ കൂത്താടികളെ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിെൻറ മേൽക്കൂരയിലെ വെള്ളക്കെട്ടിൽ മലേറിയ പരത്തുന്ന അനോഫിലസ് ഇനം കൊതുകിെൻറ ലാർവകളെയും കണ്ടെത്തി.
ഉറവിടങ്ങൾ നശിപ്പിച്ചു. രോഗിയുടെ വസതിയിൽ കൊതുക് നാശിനി തളിച്ചു. ഫീൽഡ് വർക്കർ കെ. നാരായണൻ, ആർ. സ്മിത, എം.സി. യേശുദാസൻ, ടി.എസ്. പ്രസീത, എ. ബിന്ദു, നഗരസഭ എച്ച്.ഐ കെ.കെ. കൃഷ്ണൻ, കെ.പി.ഡിന്റോ, പി.കെ. ശ്യാംകുമാർ കൗൺസിലർമാരായ ഡെയ്സി ചാക്കോ, സി. രവീന്ദ്രൻ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.