നിലമ്പൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെയും വൈദ്യുതീകരണ പ്രവൃത്തികളുടെയും ഭാഗമായി നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ വിവിധ വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലമ്പൂർ-ഷൊർണൂർ പാതയിൽ നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളിലേക്ക് 18 കോടിയോളം രൂപയുടെ വികസന പ്രവൃത്തികളാണ് ദ്രുതഗതിയിൽ നടക്കുന്നത്.
കേന്ദ്രബജറ്റിന് മുമ്പായി പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം. പ്ലാറ്റ്ഫോം രണ്ടിലേക്ക് പുതിയ വഴി, പ്ലാറ്റ്ഫോം രണ്ടിൽ പുതിയ പ്രവേശന കെട്ടിടം, പ്ലാറ്റ്ഫോം രണ്ടിന്റെ നീളം കൂട്ടലും ഉയർത്തലും, പ്ലാറ്റ്ഫോം ഒന്നിൽ കൂടുതൽ മേൽക്കൂരകൾ സ്ഥാപിക്കൽ, മേൽനടപ്പാത നിർമാണം, പ്ലാറ്റ്ഫോം ഒന്നിൽ പുതിയ വെയിറ്റിങ് ഹാൾ, വിശാല കാർ പാർക്കിങ്, വൈദ്യുതീകരണ നിർമാണ പ്രവർത്തികൾ, വൈദ്യുതീകരണ എഞ്ചിനീയർ ഓഫിസ് ആൻഡ് ക്വാർട്ടേഴ്സ് എന്നിവയാണ് നിലമ്പൂർ സ്റ്റേഷനിൽ നടന്നുവരുന്നത്.
വരുംഘട്ടങ്ങളിൽ ടവർ വാഗൺ ഷെഡ്, മിനി തേക്ക് മ്യൂസിയം, രണ്ടാം പ്രവേശന റോഡ്, ലിഫ്റ്റ്, വി.ഐ.പി ലോഞ്ച് എന്നിവയും ലെവൽ ക്രോസിന് പകരമുള്ള റോഡ് അടിപ്പാത വന്ന ശേഷം പ്ലാറ്റ്ഫോം ഒന്ന് നീളം കൂട്ടൽ, പ്ലാറ്റ്ഫോം രണ്ടിന്റെ മറുഭാഗത്ത് പുതിയ ലൈനും പ്ലാറ്റ്ഫോറം മൂന്ന്, ഡോർമിറ്ററി സൗകര്യം എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.