നിലമ്പൂര്‍: മയക്കുമരുന്ന് ഉപയോഗിച്ച് കൊലവിളിയുമായി കാറില്‍ കറങ്ങിയ സംഘത്തിലെ യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെ സഞ്ചരിച്ചവര്ക്കായി അന്വേഷണം ആരംഭിച്ചു. വല്ലപ്പുഴ കൈപ്പഞ്ചേരി സാനുഫായിസിനെയാണ് (19) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി നിലമ്പൂര്‍ റെയിൽവേ പരിസരത്ത് മദ്യപിച്ച യുവസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി.
കൊലവിളിയുമായി കാറിലും ബൈക്കിലുമായി മുതുകാട് സ്കൂള്‍ ഗ്രൗണ്ടില്‍ എത്തി പരസ്പരം പോരടിച്ചതോടെ കോളനി നിവാസികള്‍ പൊലീസ് കണ്ട്രോള് റൂമില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ സ്റ്റേഷനില്‍നിന്ന് എത്തിയ പട്രോളിങ് സംഘത്തെ കണ്ടതോടെ നിര്‍ത്താതെ കാറിൽ രക്ഷപ്പെടുകയായിരുന്നു. നമ്പർ കണ്ടെത്തി വല്ലപ്പുഴയിലുള്ള സാനുഫായിസിെൻറ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. അന്വേഷണത്തിനിടെ തിങ്കളാഴ്ച പുലര്‍ച്ച ചക്കാലക്കുത്ത് ഭാഗത്ത് വാഹനം പിടികൂടുകയായിരുന്നു.
കാറില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി. ബ്രാൗണ്ഷുഗര് പോലെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായും കോളജുകളില്‍ അവ വിതരണം ചെയ്യാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സാനുഫായിസ് വെളിപ്പെടുത്തി. അമിതവേഗത്തില്‍ ഓടിച്ചുപോയതിനും കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിനുമായി ഫായിസിനെത്തിരെ രണ്ട് കേസെടുത്തു.
ലൈസന്‍സ് ഇല്ലാതെയാണ് കാറ് ഓടിച്ചതെന്നും കണ്ടെത്തി. കാറും തൊണ്ടിയും കോടതിയില്‍ ഹാജരാക്കും. എസ്.ഐ എം. അസൈനാര്‍, സി.പി.ഒമാരായ ധനേഷ്, സുജിത്, ഗോഗുല്‍ ദാസ് എന്നിവരാണ് സംഘത്തെ പിടികൂടിയത്. സി.ഐ ടി.എസ്. ബിനു, എസ്.ഐ നവീന്‍ ഷാജി, എ.എസ്.ഐ റെനി ഫിലിപ് എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.