നിലമ്പൂർ: കാഞ്ഞിരപ്പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകൾക്കിടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നത്.
ഏറെ താഴ്ചയുള്ള ഭാഗമാണിത്. ബുധനാഴ്ച ഫയർഫോഴ്സിെൻറ സഹായതോടെ ജഡം പുറത്തെത്തിക്കാനാണ് തീരുമാനം. ഒഴുക്കിൽപ്പെട്ടതാണെന്നാണ് കരുതുന്നത്.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണം പറയാൻ പറ്റുകയുള്ളൂവെന്ന് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഇൻചാർജ് സജീവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.