വണ്ടൂർ: മുന്തിയ വില സ്വപ്നംകണ്ട് കപ്പ കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണ കനത്ത തിരിച്ചടി. മറ്റു വിളകളെപ്പോലെ സർക്കാർ സബ്സിഡി ഇല്ലാത്തതിനാൽ മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. കിലോക്ക് 25 മുതൽ 30 രൂപവരെയായി ഉയർന്ന വില കണ്ട് നിരവധി കർഷകരാണ് ഇത്തവണ കൃഷിയിറക്കിയത്.
നിലവിൽ മൂന്നുകിലോ കപ്പക്ക് 50 രൂപ നിരക്കിലാണ് അങ്ങാടികളിലെ വിൽപന. ഇത് മൊത്ത വിപണിയിൽ എത്തുമ്പോൾ കർഷകർക്ക് ഏഴ് രൂപ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. കാലാവസ്ഥയുടെ മാറിമറിച്ചിലിനു പുറമെ പന്നി ശല്യമടക്കമുള്ളവക്കടക്കം പ്രതിരോധം തീർത്താണ് ഓരോ കൃഷിക്കാരനും വിളകൾ സംരക്ഷിക്കുന്നത്.
എലി, പന്നി, മുള്ളൻപന്നി തുടങ്ങിയവക്ക് പുറമെ കുരങ്ങ് ശല്യവും പല പ്രദേശങ്ങളിലും വ്യാപകമാണ്. ഇതിന് സോളാർ വേലിയടക്കം തീർത്താണ് പല കർഷകരും പ്രതിരോധം തീർക്കുന്നത്. ഇതിനു കഴിയാത്തവർ രാത്രി കാവലിരിക്കണം. എല്ലാം കഴിഞ്ഞ് അവസാനം വിളവെടുപ്പ് സമയത്ത് കൂലിച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.