നിലമ്പൂർ: വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങക്കും കഴുത്തിൽ കമ്പി കുരുങ്ങിയ പൂച്ചക്കും രക്ഷകരായി ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും.
നിലമ്പൂർ മുൻസിപ്പൽ ഓഫിസിന് സമീപത്തെ ഡോ. കാജ ഹുസൈെൻറ വീടിെൻറ മുകൾ നിലയിൽ സ്ഥാപിച്ച വലയിൽ വെള്ളിമൂങ്ങ കുടുങ്ങിയതായുള്ള വിവരം ലഭിച്ച ഉടൻ അങ്ങോട്ട് പുറപ്പെട്ടു.
അസി. സ്റ്റേഷൻ ഓഫിസർ ഒ.കെ. അശോകെൻറ നിർദേശത്തെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.വി. അനൂപ്, പി. ഇല്യാസ്, സി. വിനോദ്, ജിമ്മി മൈക്കിൾ, സിവിൽ ഡിഫൻസ് അംഗങ്ങളായ കെ.എം. അബ്ദുൽ മജീദ്, പി.കെ. സെഫീർ എന്നിവർ എത്തി വല മുറിച്ച് മൂങ്ങയെ രക്ഷപ്പെടുത്തി.
ഉടൻ തന്നെ മറ്റൊരു കോൾ. കഴുത്തിൽ കമ്പിക്കുരുക്കുമായി പൂച്ച അലഞ്ഞുനടക്കുന്നു. വണ്ടൂർ കാപ്പിൽ അരിപ്പ്മാട് പ്രദേശത്ത് സ്ഥലവാസിയായ കൊട്ടങ്ങോടൻ റഹ്മത്തുല്ലയുടെതായിരുന്നു കോൾ.
ഉടൻ സിവിൽ ഡിഫൻസ് അംഗങ്ങൾ പുറപ്പെട്ടു. കെ.എം. അബ്ദുൽ മജീദ്, പി.കെ. സഫീർ, എം. മുഹമ്മദ് റാഷിഖ് എന്നിവരെത്തി പൂച്ചയെ പിടികൂടി. പരിശോധിച്ചപ്പോൾ കാട്ടുമൃഗങ്ങളെ പിടിക്കാൻ വെച്ച കമ്പിക്കുരുക്കിൽ കഴുത്തുമുറുകിയതാണെന്ന് വ്യക്തമായി. കമ്പി മുറിച്ചുമാറ്റി മുറിവിൽ മരുന്ന് വെച്ചുകെട്ടി സുരക്ഷ ഉറപ്പുവരുത്തിയായിരുന്നു സംഘത്തിെൻറ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.