കാളികാവ്: ഒാൺലൈൻ ക്ലാസുകൾ ഏറെ ഫലപ്രദമെന്ന് തെളിയിക്കുകയാണ് അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഹിബ ഫാത്തിമ. ഈ കൊച്ചുമിടുക്കി തെൻറ കൂട്ടുകാരികൾക്കുവേണ്ടി ഓൺലൈനിൽ നടത്തിയ അറബിക് ക്ലാസ് ഏറെ വൈറലായിട്ടുണ്ട്.
ഉമ്മയുടെ മൊബൈൽ ഫോൺ എടുത്ത് ആരും കാണാതെ കുട്ടിതന്നെ വിഡിയോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചുകൊടുത്തതോടെ ഹിബയുടെ കഴിവ് പുറത്തറിയുകയായിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സമിതി കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് കുടുംബത്തിന് സന്ദേശമയച്ചു. കെ.എ.ടി.എഫ് സബ് ജില്ല കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തി പാരിതോഷികം നൽകി. നേരത്തേ ഓൺലൈൻ ക്ലാസ് നടത്തി വിഡിയോ വൈറലായ ദിയ ഫാത്തിമയും അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥിയാണ്.
കെ.എ.ടി.എഫ് ജില്ല സെക്രട്ടറി ടി.സി.എ. ലത്തീഫ്, അധ്യാപകരായ എം. അബ്ദുൽ നാസർ, എം. സലീൽ ബാബു, ഇ.കെ. ശബ്ന തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.