നിലമ്പൂർ: നിലമ്പൂർ നഗരസഭ ചെയർമാൻ ഔദ്യോഗിക വാഹനത്തിൽ നിയമവിരുദ്ധമായി കൊടി വെച്ചത് എടുത്തുമാറ്റാത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി നിലമ്പൂരിലെ മോട്ടോർ വാഹന ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
കൊടി എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജോയന്റ് ആർ.ടി.ഒ രണ്ടുപ്രാവശ്യം നോട്ടീസ് നൽകിയിട്ടും വാഹനത്തിന്റെ കസ്റ്റോഡിയൻ ഓഫിസറായ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. സാധാരണക്കാർ വാഹനത്തിൽ ഒരു ചെറിയ സ്റ്റിക്കർ പതിപ്പിച്ചാൽപോലും വലിയ തുക പിഴ ചുമത്തുകയും വീട്ടിൽ ചെന്ന് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്ന മോട്ടോർവാഹന വകുപ്പ് കൺമുന്നിൽ വലിയൊരു നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ല.
ചെയർമാന്റെ നിയമലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ എം.വി.ഡിയുടെ വാഹന പരിശോധനകൾ തടയുന്നത് അടക്കമുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സമരക്കാർ അറിയിച്ചു. മാർച്ചും ധർണയും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. മൂർഖൻ മാനു അധ്യക്ഷത വഹിച്ചു. റനീസ് കവാട്, അഡ്വ. ഷെറി ജോർജ്, പാലോളി മെഹബൂബ്, സന്തോഷ് കൊളക്കണ്ടം, നിസാർ ആലുങ്ങൽ, അനീഷ് കൊളക്കണ്ടം, സുഗേഷ് അരുവാക്കോട്, ഷിഹാദ് വീട്ടിച്ചാൽ, സുബിൻ കല്ലേമ്പാടം, എ.പി. അർജുൻ, ഷിബു പുത്തൻവീട്ടിൽ, ഷഫീഖ് മണലൊടി, മുഹ്സിൻ ഏനാന്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.